കൊച്ചി: ഭാര്യമാരെ തുല്യ നീതിയോടെ പരിപാലിക്കാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം വ്യക്തിനിയമം ഒന്നിലധികം വിവാഹങ്ങൾ അനുവദിക്കുന്നുള്ളൂവെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. തുല്യനീതി ഉറപ്പുവരുത്താൻ സാധിക്കില്ലെങ്കിൽ ബഹുഭാര്യത്വം പാടില്ലെന്ന സന്ദേശമാണ് ഖുർആൻ നൽകുന്നതെന്ന് ജസ്റ്റിസ് പി.വി. ......
ന്യൂഡൽഹി: ചെക്ക് മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു പുതിയ പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. ആദായനികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം നിശ്ചിത പരിധിയിലുള്ള പണമിടപാട് നടത്തിയാൽ, അത് കടം വാങ്ങിയ വ്യക്തിയുടെ ബാധ്യത ഇല്ലാതാക്കുമോ എന്നതാണ് ഹർജിയിലെ പ്രധാന ചോദ്യം.
പണം കടം നൽകിയ വ്യക്തി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. ......
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും, അത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്നും സുപ്രീം കോടതി വിധിച്ചു. കേസിൽ വിചാരണ കോടതിയും ഹൈക്കോടതിയും പ്രതിക്കെതിരെ ചുമത്തിയ 'അതിക്രമിച്ച് കടന്നുള്ള ലൈംഗികാതിക്രമം' എന്ന കുറ്റം കോടതി റദ്ദാക്കി.
ഇരയുടെ മൊഴികളും, അമ്മയുടെ മൊഴികളും, വൈദ്യപരിശോധനാ റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പ്രതി ബലാത്സംഗം ചെയ്തു എന്ന കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ......
പാർലമെന്റ് 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി നടന്നത് ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെയായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിൽ മുഴച്ചുനിന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പദവിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ഒരു എതിരാളിയില്ലെന്ന അഹംഭാവമായിരുന്നു. ......
ദോഹ: സംസ്കൃതി ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കേരളീയ സാംസ്കാരികത്തനിമകൾ നിറഞ്ഞ വൈവിധ്യങ്ങളായ കലാപരിപാടികൾ കോർത്തിണക്കിയ കലാവിരുന്ന്ആണ് ഒരുദിനം നീണ്ടുനിന്ന "ഓണോത്സവം'25"ൽ അരങ്ങേറിയത് .
മെഗാ അത്തപൂക്കളം,കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ ഓണക്കളികളും സൗഹൃദ മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന മെഗാ ഓണസദ്യയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു.സാംസ്കാരിക സമ്മേളനം രാജ്യസഭ എം .പി എ .എ റഹിം ഉൽഘാടനം ചെയ്തു.കാൽ നൂറ്റുണ്ടായി ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിൽ
കലാകായിക സാംസ്കാരിക സേവനപ്രവർത്തനങ്ങളിൽ മാനവികതയുർത്തിപ്പിടിച്ചുള്ള സംസ്കൃതിയുടെ ഇടപെടലുകൾ അഭിമാനകരവും മാതൃകപരവുമാണെന്ന് ചടങ്ങിൽ അദ്ദേഹം അഭിപ്രയപ്പെട്ടു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായിരുന്നു. ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ......
ദോഹ: കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (ജി.ആർ.സി.സി.) കലാ-സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കുന്നു. വിവിധതരം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൂടുതൽ നിറപ്പകിട്ടാർന്നതും വ്യത്യസ്തവുമായ പരിശീലന ശില്പശാലകളാണ് സംഘടിപ്പിക്കുന്നതിന്റെ ആദ്യപടിയായി ജി. ......
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തർ ആറാമത് ഗ്ലോബൽ മിനിസ്റ്റീരിയൽ മെന്റൽ ഹെൽത്ത് സമ്മിറ്റ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. 2025 സെപ്റ്റംബർ 30-നും ഒക്ടോബർ 1-നും ദോഹയിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം “Transforming Mental Health through Investment, Innovation and Digital Solutions” എന്നാണ്.
ആരോഗ്യമന്ത്രിമാർ, വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കാളിത്തംവഹിക്കും.
രണ്ട് പാനൽ ചര്ച്ചകളും ആറു വർക്ക്ഷോപ്പുകളും ഉള്പ്പെടെയുള്ള പരിപാടികളാണ് ഉച്ച കോടിയിൽ ഒരുക്കിയിരിക്കുന്നത്. ......
ദോഹ: മിഡിൽ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തിലെ ഏറ്റവും വലിയ പാണ്ടാ പാർക്കുമായ ഖത്തർ പാണ്ട ഹൗസിലെ താരമായ സുഹൈൽന്റെ ഏഴാം പിറന്നാൾ ആഘോഷിച്ചു. സെപ്റ്റംബർ 19-നായിരുന്നു പ്രത്യേക ആഘോഷം.
സുഹൈലിന്റെ പിറന്നാളിനോടനുബന്ധിച്ച് പല നിലകളുള്ള കേക്കും മുളക്കമ്പുകളും ഇലകളും ഉൾപ്പെടുത്തി പാർക്ക്അധികൃതർ പ്രത്യേക വിഭവം ഒരുക്കി. ......
ദോഹ/സോൾ: സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഖത്തർ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സെന്റർ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന വേൾഡ് സ്റ്റാമ്പ് എക്സിബിഷനിൽ (World Stamp Exhibition) അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി.
അന്താരാഷ്ട്ര ഫിലാറ്റലിക് ഫെഡറേഷൻ (FIP) ആഭിമുഖ്യത്തിൽ, 66 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രദർശനത്തിലാണ് ഖത്തറിന് അഭിമാനനേട്ടം. അന്താരാഷ്ട്ര ജൂറി സംഘം നടത്തിയ വിലയിരുത്തലിൽ ഖത്തർ മൂന്നു മെഡലുകൾ സ്വന്തമാക്കി.
FIP-യുടെയും ഫെഡറേഷൻ ഓഫ് ഇന്റർ-ഏഷ്യൻ ഫിലാറ്റലിയുടെ (FIAP) അംഗമായ ഖത്തർ സെന്റർ, മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന പ്രദർശനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്.
സ്റ്റാമ്പ്, നാണയ ശേഖരണ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, അംഗങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക, ഖത്തറിന്റെ അന്താരാഷ്ട്ര സാന്നിധ്യം വർധിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ......
ദോഹ:അഫ്ഗാനിസ്ഥാനിൽ തടങ്കലിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നോൾഡ്സ് (80) ഭാര്യ ബാർബി റെയ്നോൾഡ്സ് (76) എന്നിവരുടെ മോചനത്തിന് ഖത്തർ നിർണായക ഇടപെടലിലൂടെ വഴിതെളിച്ചു. കഴിഞ്ഞ ദിവസം ഇവർ ദോഹയിൽ എത്തി.
“ഖത്തർ മനുഷ്യാവകാശ സംരക്ഷണത്തിലും മാനവിക മൂല്യങ്ങളുടെ നിലനിൽപ്പിലും എന്നും പ്രതിജ്ഞാബദ്ധമാണ്. ......